SignIn
Kerala Kaumudi Online
Wednesday, 25 September 2024 10.45 PM IST

സ്‌പോട്ട് അഡ്‌മിഷൻ കിട്ടിയാലും മുൻപ് അടച്ച ഫീസ് മടക്കി നൽകും

Increase Font Size Decrease Font Size Print Page
spot-admission

തിരുവനന്തപുരം: പ്രൊഫഷണൽ കോഴ്സുകളിൽ സ്പോട്ട് അഡ്‌മിഷൻ നേടുന്നവർക്ക്, മുൻപ് പ്രവേശനം നേടിയ കോളേജിലടച്ച മുഴുവൻ ഫീസും മടക്കി നൽകണമെന്ന് സർക്കാർ ഉത്തരവ്. പ്രവേശന നടപടികൾ അവസാനിപ്പിച്ച ശേഷം ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകാൻ കഴിയില്ലെന്ന കോളേജുകളുടെ നിലപാട് തെ​റ്റാണെന്ന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ് നടപ്പാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

സ്‌പോട്ട് അഡ്മിഷനിൽ പുതിയ കോളേജിൽ പ്രവേശനം നേടിയതിന്റെ പി​റ്റേന്ന് തന്നെ വിദ്യാർത്ഥികൾ ആദ്യം പ്രവേശനം നേടിയ കോളേജിൽ ടി.സിക്ക് അപേക്ഷിക്കണം. പ്രവേശന നടപടികൾ അവസാനിച്ച ശേഷം ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകേണ്ടതില്ലെന്നായിരുന്നു നിയമം. തിരുവനന്തപുരം എൽ ബി എസ് കോളേജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിക്ക് ബാർട്ടൻഹിൽ കോളേജിൽ സ്‌പോട്ട് അഡ്മിഷൻ വഴി പ്രവേശനം ലഭിച്ചപ്പോൾ ട്യൂഷൻ ഫീസായി അടച്ച 35000 രൂപ മടക്കി നൽകിയില്ലെന്ന കമലേശ്വരം സ്വദേശിനി ബി കെ റഹ്നയുടെ പരാതിയിലായിരുന്നു കമ്മിഷന്റെ ഉത്തരവ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SPOT ADMISSION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.