SignIn
Kerala Kaumudi Online
Monday, 04 July 2022 9.38 PM IST

299  രൂപയ്ക്കോ  499  രൂപയ്ക്കോ  എന്നെ സ്‌ക്രീനിൽ കാണണ്ട; താൻ ബിഗ്‌സ്‌ക്രീൻ ഹീറോ, മറ്റ് ഭാഷകളിൽ സഹനടനായി  അഭിനയിക്കില്ലെന്നും ജോൺ  എബ്രഹാം

john-abraham

നടനെന്ന നിലയിൽ ഒടിടി പ്ളാറ്റ്‌ഫോമിനോടല്ല മറിച്ച് ബിഗ്‌സ്‌ക്രീനിനോടാണ് താത്പര്യമെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. സിനിമാ നിർമാതാവെന്ന നിലയിൽ മാത്രമാണ് ഒടിടി ഇഷ്ടമെന്നും താരം പറഞ്ഞു. ഏക് വില്ലൻ റിട്ടേൺസ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

'എനിക്ക് ഒടിടി പ്ളാറ്റ്‌ഫോമുകൾ ഇഷ്ടമാണ്. പക്ഷേ ഒരു സിനിമാ നിർമാതാവെന്ന നിലയിൽ മാത്രമാണ് ഇഷ്ടം. ഒടിടി പ്രേക്ഷകർക്ക് വേണ്ട തരത്തിലെ സിനിമകൾ നിർമിക്കാനിഷ്ടമാണ്. എന്നാൽ ഒരു നടനെന്ന നിലയിൽ ബിഗ്‌സ്‌ക്രീനിനോടാണ് താത്പര്യം. എന്നെ 299 രൂപയ്ക്കോ 499 രൂപയ്ക്കോ സ്ക്രീനിൽ കാണാൻ കഴിയില്ല. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ പകുതിയ്ക്ക് വച്ച് നിർത്തിപ്പോകുന്നതും എനിക്കിഷ്ടമില്ല. ഞാനൊരു ബിഗ്‌സ്‌‌ക്രീൻ ഹീറോയാണ്. അങ്ങനെത്തന്നെ തുടരാനാണിഷ്ടം'- ഇതായിരുന്നു ജോൺ എബ്രഹാമിന്റെ വാക്കുകൾ. മാത്രമല്ല ഹിന്ദിയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന താൻ മറ്റ് ഭാഷകളിലെ ചിത്രങ്ങളിൽ സഹനടനായി അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കി.

മോഹിത് സൂരി സംവിധാനം ചെയ്യുന്ന ഏക് വില്ലൺ റിട്ടേൺസ് എന്നതാണ് ജോൺ എബ്രഹാമിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ജൂലായ് 29നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അർജുൻ കപൂർ, ദിശ പട്ടാനി, താര സുതാരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JOHN ABRAHAM, OTT, PLATFORM, BIGSCREEN, HERO, EK VILLAIN RETURNS, PROMOTION, OTHER, LANGUAGE, FILMS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.