ആലപ്പുഴ : നിർമ്മാണം 'പുരോഗമിക്കുന്ന' കൊമ്മാടി പാലത്തിന് സമീപം തോടിന്റെ കൽക്കെട്ട് നിർമ്മാണവും കൂടി ആരംഭിച്ചതോടെ ജനങ്ങൾ വട്ടം ചുറ്റുന്നു. കൊമ്മാടി പാലത്തിനും മട്ടാഞ്ചേരി പാലത്തിനുമിടയിൽ സെന്റ് മേരീസ് സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോകേണ്ട വാഹനങ്ങൾ ചുറ്റിക്കറങ്ങിയാണ് വരുന്നത്. ഇന്നലെ സ്കൂളിന് തെക്കുവശം തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചതോടെ റോഡിലേക്ക് കല്ലും മണ്ണും ചെളിയും വാരിവെച്ചിരിക്കുകയാണ്. ഇതോടെ വീതി കുറഞ്ഞ റോഡിൽ സ്കൂൾ സമയത്ത് കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. സ്കൂളിലേക്കെത്തിയ വിദ്യാർത്ഥിക്കും പിതാവിനും ബൈക്ക് മറിഞ്ഞ് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |