ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ വയനാട്ടിലെ ഓഫീസിനു നേരെയുള്ള എസ്.എഫ്.ഐ അക്രമം അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രിയും സംഭവത്തെ അപലപിച്ചിട്ടുണ്ട്. പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. എസ്.എഫ്.ഐ സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷകക്ഷി നേതാക്കളെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്നും യെച്ചൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |