SignIn
Kerala Kaumudi Online
Thursday, 26 September 2024 12.44 AM IST

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ നഴ്‌സാകാൻ ഇപ്പോൾ അപേക്ഷിക്കാം; അഭിമുഖങ്ങൾ കൊച്ചിയടക്കം മൂന്നിടങ്ങളിൽ

Increase Font Size Decrease Font Size Print Page
nurse

ന്യൂഡൽഹി: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതൽ ജൂൺ മൂന്നു വരെ കൊച്ചിയിൽ നടന്ന അഭിമുഖത്തിൽ നോർക്ക റൂട്ട്സ് മുഖേന 23 പേർ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 90 ദിവസത്തിനകം ഇവർ സൗദി അറേബ്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ നോർക്ക റൂട്ട്സ് ആരംഭിച്ചു.


വരുന്ന മാസങ്ങളിൽ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ നോർക്ക റൂട്ട്സ് വഴി പങ്കെടുക്കാൻ ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്സിങ്ങും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയവുമുള്ള വനിതാ നഴ്സുമാർക്കാണ് അവസരം.


സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിന് അനുമതിയുള്ള 33 ഏജൻസികളിൽ ഉൾപ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സർക്കാർ ഏജൻസികളിൽ ഒന്നാണ് നോർക്ക റൂട്ട്സ്. സുതാര്യമായും നിയമപരമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കുന്നു എന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രത്യേകത. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 30,000 രൂപ മാത്രമാണ് സർവീസ് ചാർജായി ഈടാക്കുന്നത്.


നോർക്ക റൂട്ട്സ് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർrmt3.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ , ആധാർ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് ഫോട്ടോ(ജെ പി ജി ഫോർമാറ്റ് , വൈറ്റ് ബാക്ക്ഗ്രൗണ്ട് ) അയച്ഛ് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷകർ അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന സ്ഥലം കൂടി മെയിലിൽ പരാമർശിക്കേണ്ടതാണ്. കൊച്ചിൻ, ബംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവയിൽ സൗകര്യപ്രദമായത് തെരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന എല്ലാ ഉദ്യോഗാർഥികളെയും നോർക്ക റൂട്ട്സിൽ നിന്നും ഇമെയിൽ/ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും. കൂടുതൽ ഒഴിവുകൾ സൗദിയിൽ വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്.


സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്‌സൈറ്റിലും വിശദാംശം ലഭിക്കും. നോർക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്ട്സിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, NURSE JOB, SAUDI HEALTH DEPT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.