അരഡസനിലധികം ചിത്രങ്ങളിൽ അഭിനയിച്ചു വരികയാണ് റഹ്മാൻ. സീട്ടിമാർ എന്ന തെലുങ്ക് ചിത്രമാണ് അവസാനം റിലീസ് ചെയ്തത്. മണിരത്നത്തിന്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവനിൽ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ ' എതിരെ ' സിനിമയിൽ ഡിവൈഎസ്പി അസാർ മുഹമ്മദ് എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എതിരെ' ക്ക് ശേഷം ഹിന്ദിയിലെ മുൻ നിര സംവിധായകരിൽ പ്രശസ്തനായ വികാസ് ഭാലിന്റെ മെഗ ചിത്രമായ ഗൺപതിലായിരുന്നു അഭിനയിച്ചത്. ടൈഗർ ഷറഫും, റഹ്മാനുമാണ് മുഖ്യ വേഷക്കാർ. ഇതിൽ റഹ്മാന്റെ പിതാവായി അമിതാബച്ചനാണ് അഭിനയിക്കുന്നത്.രണ്ടു വ്യത്യസ്ത രൂപത്തിലാണ് റഹ്മാൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനുവേണ്ടി ബോക് സിങ്, മാർഷൽ ആർട്സ് എന്നിവയിൽ പരിശീലനം നേടിയിരുന്നു.
മലയാളത്തിൽ നവാഗതരായ അമൽ കെ ജോബ് സംവിധാനം ചെയ്ത " എതിരെ ", ചാൾസ് ജോസഫ് സംവിധനം ചെയ്ത സമാറ എന്നീചിത്രങ്ങൾ ഉടൻ റിലീസ് ചെയ്യും.നവാഗത സംവിധായകൻ സുബ്ബു റാമിന്റെ ' അഞ്ചാമൈ ', കാർത്തിക് നരേന്റെ 'നിറങ്ങൾ മൂൻഡ്രു', എന്നിവയാണ് തമിഴിൽ പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രങ്ങൾ. വിശാലിന്റെ " തുപ്പറിവാളൻ2 " ജയം രവി, റഹ്മാൻ, അർജുൻ മൾട്ടി സ്റ്റാർ ചിത്രം ജന ഗണ മന എന്നിവയും പൂർത്തിയായി വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |