ആലപ്പുഴ: ലഹരിക്കെതിരെ തയ്യാറാക്കിയ ആനിമേറ്റഡ് വീഡിയോ ആൽബം 'പകൽ പരുന്ത് ഇര'യുടെ പോസ്റ്റർ എ.എം.ആരിഫ് എം.പി പ്രകാശനം ചെയ്തു. മാദ്ധ്യമപ്രവർത്തകനും കവിയുമായ ജോയ് തമ്മനം എഴുതിയ വരികൾ ആലപ്പുഴ സ്വദേശി ശ്രീനേഷ് പ്രഭുവാണ് ഈണം നൽകി ആലപിച്ചിരിക്കുന്നത്. ശ്രീനേഷ് തന്നെ അനിമേഷൻ സ്ക്രിപ്റ്റ് നിർവഹിച്ച പാട്ടിന്റെ പ്രോഗ്രാമിംഗ് ശ്രീരാഗ് സുരേഷും മിക്സും മാസ്റ്ററിംഗും
എസ്.കെ.ആർ സ്റ്റുഡിയോസ് സുരേഷ് കൃഷ്ണനും നിർവഹിച്ചു. അശ്വതി രാജീവും ദിനിലും വരച്ച ചിത്രങ്ങൾക്ക് അനിമേഷൻ നിയാസ് മജീദാണ് ഒരുക്കിയത്. ലഹരിമാഫിയയും അവയവ മാഫിയയും ചേർന്ന് സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയുടെ ഭീകരമുഖം ആൽബം ചർച്ചചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |