SignIn
Kerala Kaumudi Online
Friday, 26 April 2024 9.10 PM IST

ഒരു കിലോയ്‌ക്ക് 70,000 രൂപ, ഉൽപാദിപ്പിക്കുന്നത് കഴുതപ്പാലിൽ നിന്ന്; ഇവിടെയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയതും രുചികരവുമായ പനീർ വിൽക്കുന്നത്

paneer

രുചിയേറിയ ഭക്ഷണം തേടി എത്ര ദൂരം വേണമെങ്കിലും പോകാൻ തയാറാകുന്ന ഒട്ടേറെപേരുണ്ട്. രുചികരമായ പനീർ തേടി പോകാൻ എന്നാൽ ചിലരെങ്കിലും മടിക്കും. കാരണം ലോകത്ത് ഏറ്റവും വിലയേറിയതെന്ന് ഭക്ഷണപ്രേമികൾ അവകാശപ്പെടുന്ന പനീറിന് 70,000 രൂപയാണ് വില.

സെർബിയയിലെ പ്രകൃതിദത്ത റിസർവുകളിൽ ഒന്നായ സസാവിക്കയിലാണ് വിലയേറിയ പനീർ ഉൽപ്പാദിപ്പിക്കുന്നത്. സെർബിയൻ ചീസ് എന്നറിയപ്പെടുന്ന ഈ പനീർ കഴുതപ്പാൽ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.

25 ലിറ്റർ കഴുതപ്പാൽ സംസ്കരിച്ചാണ് വെറും ഒരു കിലോഗ്രാം പനീർ ഉണ്ടാക്കുന്നത്. വില കൂടുന്നതിന് ഇത് ഒരു കാരണമാണ്. കഴുതപ്പാലിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എല്ലുകൾക്കും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴുതപ്പാൽ നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PANEER, COSTLY PANEER, MOST EXPENSIVE PANEER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.