വാഷിംഗ്ടൺ: മെസേജിംഗ് സംവിധാനമായ ഗൂഗിൾ ഹാംഗ്ഒൗട്ട്സിന്റെ സേവനം നിറുത്തുന്നു. നിലവിലെ ഹാംഗ്ഒൗട്ട്സ് ഉപഭോക്താക്കൾ ഗൂഗിൾ ചാറ്റിലേക്ക് മാറണമെന്ന് കമ്പനി നിർദ്ദേശിച്ചു. 2020 ഒക്ടോബറിൽ തന്നെ ഹാംഗ്ഒൗട്ട്സ് നിറുത്തുന്ന വിവരം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളെ ചാറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം നവംബറിന് മുന്നേ ഹാംഗ്ഒൗട്ട്സ് ഡേറ്റ ഡൗൺലോഡ് ചെയ്യണം. ഗൂഗിൾ ചാറ്റിൽ ഡോക്സ്, ഷീറ്റുകൾ എന്നിവ സൈഡ് ബൈ സൈഡ് എഡിറ്റിംഗ് സംവിധാനത്തിൽ എഡിറ്റ് ചെയ്യാമെന്നും ചാറ്റിംഗിനിടെ തന്നെ ഇതെല്ലാം സാദ്ധ്യമാകുമെന്നും ഗൂഗിൾ അറിയിച്ചു. അതേസമയം, ജിമെയിൽ ഇൻബോക്സ്, സ്പേസസ്, മീറ്റ് എന്നിവയ്ക്കൊപ്പം ചാറ്റ് ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നത് ഉൾപ്പെടെയുള്ള പുതിയ സൗകര്യങ്ങളും അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |