ചേർത്തല:ചേർത്തല ടൗൺറോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികളായി ഡോ.ഡി.ജയരാജൻ(പ്രസിഡന്റ്),അഡ്വ.കെ.ബി.ഹർഷകുമാർ(സെക്രട്ടറി),ജോൺപോൾ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.രണ്ടിന് വൈകിട്ട് റോട്ടറി ഹാളിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.ചടങ്ങിൽ മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ്,സബ്കളക്ടർ സൂരജ് ഷാജി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. സ്ഥാനാരോഹണത്തിന് മുന്നോടിയായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മാലിന്യ നിർമ്മാർജ്ജനം,വഴിയോര കച്ചവടക്കാരായ സ്ത്രീകൾക്ക് വലിയകുടകൾ സ്കൂളുകളിൽ സാനിട്ടേഷൻ ഉപകരണങ്ങൾ എന്നിവയാണ് നൽകിയിത്.
റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്ടായ അമൃതം പദ്ധതി പ്രകാരം താലൂക്കിലെ 15 സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കണ്ണുകളും കാതുകളും പരിശോധിച്ച് കണ്ണടകളും കേൾവിസഹായികളും വിതരണം ചെയ്യും.ദന്തപരിശോധനയും നടത്തുന്നുണ്ട്.ശാരീരികമാനസികവൈകല്യമുള്ളവരുടെ കുട്ടികളുടെ വിവാഹത്തിന് ധനസഹായം,സർക്കാർ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡ്രസ്ബാങ്ക് വഴി വസ്ത്രവിതരണം എന്നീ പദ്ധതികളും നടപ്പാക്കുന്നുണ്ട്.വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡോ.ഡി.ജയരാജൻ,സെക്രട്ടറി അഡ്വ.കെ.ബി.ഹർഷകുമാർ,ട്രഷറർ ജോൺപോൾ,ജിതേഷ് നമ്പ്യാർ,സെബിൻ നോർബർട്ട് കെന്നത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |