ആലപ്പുഴ: ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അമ്പലപ്പുഴ താലൂക്ക് വാർഷിക സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച തൊഴിലാളികളെ കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ആദരിച്ചു. ചെത്തുതൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം കേരള സംസ്ഥാന കള്ള് വ്യവസായ ചെത്തു തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി എം.സുരേന്ദ്രൻ നിർവഹിച്ചു. സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽസെക്രട്ടറി വി.ഡി. അംബുജാക്ഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.വി. അനിരുദ്ധൻ രക്തസാക്ഷി പ്രമേയവും എൻ.പി.സ്നേഹജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
താലൂക്ക് ഭാരവാഹികളായി കെ.ഡി. മഹീന്ദ്രൻ (പ്രസിഡന്റ്), വി.ഡി. അംബുജാക്ഷൻ, കെ. രാജേഷ്, ടി. അനിൽകുമാർ (വൈസ് പ്രസിഡന്റ്), എ.വി.അനിരുദ്ധൻ (ജനറൽ സെക്രട്ടറി), എൻ.ടി. ഉത്തമൻ, വി.കെ. സുധാകരൻ, കെ.ഡി. ബേബിക്കുട്ടൻ (ജോയിന്റ് സെക്രട്ടറി), എൻ.പി.സ്നേഹജൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |