ആലപ്പുഴ: ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മുട്ടത്താറാവുകളെ വിതരണം ചെയ്തു. ഒരു ഗുണഭോക്താവിന് 10 എണ്ണം വീതം 690 താറാവുകളെയാണ് നൽകിയത്.
പൊതു വിഭാഗത്തിന് 50 ശതമാനവും പട്ടിക വിഭാഗത്തിന് 75 ശതമാനവും സബ്സിഡിയുണ്ട്. കഴിഞ്ഞ വർഷം ഗുണഭോക്താക്കൾ പണം അടച്ചിരുന്നെങ്കിലും പക്ഷിപ്പനി മൂലം താറാവ് വിതരണം മുടങ്ങിയിരുന്നു. മങ്കൊമ്പ് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. മായാദേവി, ഷില്ലമ ജോസഫ്, ബെന്നി വർഗീസ്, പഞ്ചായത്ത് അംഗം തോമസ് ജോസഫ്, ഡോ. രതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |