ചെന്നൈ: തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ (48) അന്തരിച്ചു. വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. അതിനിടെയാണ് കൊവിഡ് പിടിപെട്ടത്. കൊവിഡ് മുക്തനായെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെങ്കിലും ദാതാവിനെ കിട്ടിയിരുന്നില്ല. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിറുത്തിയിരുന്ന അദ്ദേഹത്തിന്റെ നില ചൊവ്വാഴ്ച വൈകിട്ടോടെ വഷളാകുകയായിരുന്നു.
ബംഗളൂരുവിൽ സോഫ്റ്റ്വെയർ രംഗത്തെ വ്യവസായിയായിരുന്ന വിദ്യാസാഗറും മീനയും 2009 ലാണ് വിവാഹിതരായത്. മകൾ നൈനികയും അഭിനേത്രിയാണ്. ബാലതാരമായ നൈനിക തെരി എന്ന വിജയ് ചിത്രത്തിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു. വിദ്യാസാഗറിന്റെ വിയോഗത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |