ആലപ്പുഴ: ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നടന്ന 23-ാമത് സബ്ബ് ജൂനിയർ, 5-ാമത് ചലഞ്ചർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് സ്വീകരണം നൽകി. കേരള റോവിംഗ് ടീം 4 സ്വർണ്ണ മെഡലുകളും, ഒരു വെങ്കല മെഡലും കരസ്ഥമാക്കിയാണ് ചാമ്പ്യൻഷിപ്പ് നേടിയത്. സ്വീകരണച്ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി.ജെ.ജോസഫ്, ഒളിമ്പിക്ക് അസോസിയേഷൻ പ്രസിഡൻറ് വി.ജി.വിഷ്ണു, സംസ്ഥാന റോവിംഗ് അസോസിയേഷൻ സെക്രട്ടറി ജി.ശ്രീകുമാരക്കുറുപ്പ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ് കുമാർ, കേരള സ്പോർട്സ് കൗൺസിൽ മെമ്പർ കെ.കെ.പ്രതാപൻ, അഡ്വ.കുര്യൻ ജയിംസ്, ടി.ജയമോഹൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |