SignIn
Kerala Kaumudi Online
Thursday, 19 September 2024 10.36 AM IST

തകഴിയുടെ നാട്ടുകാരിക്ക് തെലങ്കാനയിൽ ഒന്നാം റാങ്ക്

Increase Font Size Decrease Font Size Print Page
swathipriya

ന്യൂഡൽഹി: മലയാള ഭാഷയെ ലോകശ്രദ്ധയിൽ കൊണ്ടുവന്ന കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ നാട്ടുകാരിക്ക് തെലങ്കാന പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക്. എ. സ്വാതി പ്രിയയാണ് ഈ നേട്ടം കൊയ്തത്. തെലങ്കാനയിലെ ജഗതിയാൽ ജില്ലയിൽ കേരള ഹൈസ്കൂൾ പ്രിൻസിപ്പൽ അനിൽ സിംഗിന്റെയും അവിടെ അദ്ധ്യാപികയായ ഷീനയുടെയും മകളാണ് സ്വാതി പ്രിയ. എല്ലാ വിഷയങ്ങൾക്കും സ്വാതിക്ക് എ പ്ലസ് ലഭിച്ചു. ഇന്നലെയാണ് തെലങ്കാന പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. മകളുടെ തുടർ പഠനം കേരളത്തിലാണെന്ന് അനിൽ സിംഗ് പറഞ്ഞു. പ്ലസ് വണ്ണിന് ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേർഡ് സ്കൂളിൽ ചേർന്നു. സഹോദരി: ദേവ പ്രിയ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FIRSTRANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.