അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന തുളസീവനം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിക്കും. അമ്പലപ്പുഴ കുടുംബവേദി മണിക്കിണറിന് മുകളിൽ നിർമ്മിച്ചു നൽകുന്ന സ്റ്റീൽ ഗ്രില്ലുകളുടെയും നവീകരിച്ച പാൽപ്പായസ കൗണ്ടറിന്റെ സമർപ്പണവും നടക്കും. മാതാ അമൃതാന്ദമയീ മഠത്തിലെ സ്വാമിനി നിഷ്ഠമൃതപ്രാണ മുഖ്യ പ്രഭാഷണം നടത്തും. ഉപദേശക സമിതി പ്രസിഡന്റ് മധു ദേവസ്വം പറമ്പ് അദ്ധ്യക്ഷനാകും.ജെ.ആശാകുമാരി, പി.ആർ.ശങ്കരി തുടങ്ങിയവർ സംസാരിക്കും. ജി.ഉണ്ണിക്കൃഷ്ണൻ അനുഗ്രഹ സ്വാഗതവും, എൻ.ശശീന്ദ്രൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |