രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് വിശാൽ. ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കാമെന്ന തരത്തിൽ വിവരങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സിനിമകളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട വാർത്ത ആരാണ് പുറത്തുവിട്ടത് എന്ന് അറിയില്ല. രാഷ്ട്രീയത്തിലേക്ക് വരാനോ ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കാനോ ഉദ്ദേശിക്കുന്നില്ല. ആന്ധ്രപ്രദേശിലെ കുപ്പം മണ്ഡലത്തിൽ മത്സരിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഈ വാർത്ത എവിടെനിന്നു കെട്ടിച്ചമച്ചു എന്നും മനസിലാകുന്നില്ല. വിശാൽ ട്വീറ്റ് ചെയ്തു. അതേസമയം എ. വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ലാത്തി ആണ് വിശാൽ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. സുഹൈന ആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |