അമ്പലപ്പുഴ: എ.കെ.ജി.സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ നടന്ന സി.പി.എം പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യം മുഴക്കിയ എം. എൽ. എ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രകോപനമായ മുദ്രാവാക്യവും കൊലവിളിയും നടത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് സുപ്രീം കോടതിയും, ഹൈക്കോടതിയും മുൻകാലങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവ് കാറ്റിൽ പറത്തി നാട്ടിൽ കലാപം ഉണ്ടാക്കാനാണ് എച്ച്.സലാം എം.എൽ.എയുടെ നേതൃത്വത്തിലുള്ള സി.പി.എം പ്രവർത്തകർ ശ്രമിച്ചതെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |