കോഴിക്കോട്: ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ പ്രചരണാർത്ഥം ഡയസ്പോറ ഒഫ് മലപ്പുറം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നാളെ വേൾഡ് കപ്പ് ക്വിസ്, സ്പോർട്സ് സിമ്പോസിയം, ഫുട്ബാൾ പ്രദർശന മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയാണ് ഡയസ്പോറ ഒഫ് മലപ്പുറം
യൂണിവേഴ്സിറ്റി സെമിനാർ കോംപ്ളക്സിൽ രാവിലെ 9.30ന് വേൾഡ് കപ്പ് ക്വിസ് ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ കോളേജുകളിൽ നിന്നും ഒരു ടീം വീതം പങ്കെടുക്കാം. വിജയികൾക്ക് ഒന്നാം സമ്മാനമായി 50,022 രൂപ, രണ്ടാം സ്ഥാനക്കാർക്ക് 25,022 രൂപ, മൂന്നാം സ്ഥാനക്കാർക്ക് 12,022 രൂപയുമാണ് ലഭിക്കുക.
പ്രദർശന മത്സരത്തിൽ കേരളത്തിലെ പ്രഗത്ഭരായ ഫുട്ബാൾ താരങ്ങൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ 'ഡോം' ഖത്തർ പ്രസിഡന്റ് വി.സി. മഷ്ഹൂദ്, ജനറൽ സെക്രട്ടറി അബ്ദുൾ അസീസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. വി.സി സക്കീർ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ കമാൽ വരദൂർ, മീഡിയ കോ ഓർഡിനേറ്റർ വൃന്ദ കെ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |