തിരുവനന്തപുരം : പി.സി. ജോർജിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ, വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നതെന്ന് കെമാൽ പാഷ പറഞ്ഞു. പൊലീസിനെ അടിമകളാക്കി മാറ്റി അന്തസായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പി.സി. ജോർജിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡിഷ്യറിയുടെ അന്തസ് ഉയർത്തിയെന്നും കെമാൽ പാഷ പറഞ്ഞു. ഒരു മണിക്കൂറു കൊണ്ട് എന്ത് പ്രാഥമികാന്വേഷണം നടത്താനാണ്. പണ്ട് കേരള പൊലീസ് ഇങ്ങനെ അല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |