ബംഗാളിസിനിമയിലെ നവോത്ഥാന കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു സംവിധായകൻ തരുൺ മജൂംദാർ. റേ,ഘട്ടക്, മൃണാൾസെൻ ത്രയങ്ങൾ വിലസുമ്പോഴും സ്വന്തം കൈയൊപ്പുമായി തരുൺ മുന്നോട്ടുപോയി.നാല് ദേശീയ അവാർഡുകൾ നേടിയെന്നതുമാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേകത.സുചിത്ര സെന്നിനെയും ഉത്തം കുമാറിനെയും , സൗമിത്രാ ചാറ്റർജിയേയും,പോലുള്ള പ്രതിഭകളെ സമർത്ഥമായി സിനിമകളിൽ ഉപയോഗിച്ച സംവിധായകനായിരുന്നു തരുൺ.1959 ൽ സച്ചിൻ മൂഖർജിക്കും ദിലീപ് മൂഖർജിക്കുമൊപ്പം ചേർന്നെടുത്ത ചവ്വാ പവ്വയായിരുന്നു ആദ്യ ചിത്രം .വേഗം സ്വതന്ത്ര സംവിധായകനായി.ഉത്തംകുമാറും സുചിത്ര സെന്നുമായിരുന്നു പ്രധാനവേഷങ്ങളിൽ വന്നത്.സന്ധ്യാ റോയ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.
നിമാർത്ഥൻ,സൻസാർ സിമാന്തെ എന്നീ ചിത്രങ്ങളിലൂടെ രണ്ടു വട്ടം മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി.
തിരക്കഥയ്ക്കും മികച്ച ശാസ്ത്ര ചിത്രത്തിനുള്ള ദേശീയ അംഗീകാരങ്ങളും നേടി.ഗണദേവത,ബാലിക ബന്ധു,ആരമ്യ അമർ,മേഘ് മഖി,അമർഗീത് തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങൾ തരുണ സംവിധാനം ചെയ്തിട്ടുണ്ട്.1990 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |