തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുളള കീം പരീക്ഷയിൽ ഫിസിക്സ്- കെമിസ്ട്രി ഒന്നാം പേപ്പർ എളുപ്പമായിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാനാവുമായിരുന്നു. മാത്തമാറ്റിക്സ് രണ്ടാം പേപ്പർ അൽപ്പം കടുത്തെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡൽഹി, മുംബയ് എന്നിവിടങ്ങളിലും പരീക്ഷ നടന്നു. സംസ്ഥാനത്ത് 343 ഉൾപ്പെടെ 346 പരീക്ഷാ കേന്ദ്രങ്ങളിലായി 122083 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കുട്ടികൾ പരീക്ഷയെഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |