മലയിൻകീഴ്: അന്തിയൂർകോണം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ മേൽക്കൂര തകർന്നു വീണു. കുട്ടികൾ ക്ലാസിലായിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇന്നലെ രാവിലെയാണ് ഓട് മേഞ്ഞ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞ് വീണത്. മറ്റു ക്ലാസ് മുറികളിലേക്ക് കുട്ടികളും അദ്ധ്യാപകരും പോകുന്നത് ഇതുവഴിയാണ്. ഇടവേളകളിൽ കുട്ടികൾ ഒത്തുകൂടുന്നതും ഇതിനടുത്തായിട്ടാണ്. തകർന്ന ഈ കെട്ടിടത്തിന്റെ ഒരു വശം അന്തിയൂർക്കോണം - മൂങ്ങോട് റോഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്ത് എപ്പോഴും നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്ന് പോകുന്നുണ്ട്.
കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കൊപ്പം ചുവരിന്റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് പലവട്ടം രക്ഷകർത്താക്കളും നാട്ടുകാരും മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |