SignIn
Kerala Kaumudi Online
Saturday, 27 April 2024 8.48 AM IST

ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം, കാമുകിയുമായി ലോഡ്ജിൽ മുറിയെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചതിൽ വഴിത്തിരിവ് 

heart-attack-

നാഗ്പൂർ : ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതമുണ്ടായി നാഗ്പൂരിൽ യുവാവ് മരണപ്പെട്ട സംഭവം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലോഡ്ജിൽ മുറിയെടുത്ത് കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് നാഗ്പൂരിലെ സാവോനർ സ്വദേശിയായ അജയ് പർട്ടേകി കുഴഞ്ഞ് വീണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ലെംഗികബന്ധത്തിലേർപ്പെടുന്നതിനിടെ മുറിയിൽ ബോധരഹിതനായി ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പെൺകുട്ടി സുഹൃത്തിനെ വിളിച്ച് വരുത്തിയ ശേഷം പൊലീസിൽ വിവരമറിയിച്ചു.

ഹൃദയാഘാതം

പൊലീസ് പരിശോധനയിൽ മരണപ്പെട്ട യുവാവിന്റെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇത് ശരിവയ്ക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഹൃദയസ്തംഭനമുണ്ടാകുന്നത് അപൂർവമല്ല. സെക്സ് പോലെയുള്ള കഠിനമായ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ ഹൃദയം കൂടുതൽ പ്രവർത്തിക്കുകയും. കൂടുതൽ രക്തവും ഓക്സിജനും എത്തിക്കുകയും ചെയ്യും. കൂടുതൽ പരിശോധനയ്ക്കായി മരണപ്പെട്ടയാളിന്റെ രക്തത്തിന്റെ സാമ്പിളുകൾ രാസപരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

വില്ലൻ വയാഗ്ര
ലോഡ്ജിൽ മരണപ്പെട്ടയാളുടെ പോക്കറ്റിൽ നിന്ന് വയാഗ്ര ഗുളികകൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അമിതമായി ഗുളികകൾ കഴിച്ചതും മരണകാരണം ആയേക്കാം. വയാഗ്ര അമിത ഡോസ് കഴിച്ച് ജീവൻ അപകടത്തിലാവുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്നുള്ള ഒരാൾ അമിതമായി വയാഗ്ര കഴിച്ചതിനെ തുടർന്ന് സ്ഥിരമായ ഉദ്ധാരണമുണ്ടായി ആശുപത്രിയിലായിരുന്നു. ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ ഇയാൾക്ക് നടത്തേണ്ടി വന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HEART ATTACK, LODGE, VAYAGRA, NAGPUR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.