SignIn
Kerala Kaumudi Online
Thursday, 19 September 2024 3.43 PM IST

വിഭവങ്ങളുടെ കണക്കെടുത്താൽ കുഴഞ്ഞു പോകും, സാലഡിൽ 'മയങ്ങി' മോഹൻലാൽ: അമ്മ മീറ്റിംഗിൽ വിളമ്പിയ ഭക്ഷണങ്ങൾ

Increase Font Size Decrease Font Size Print Page
amma-meeting

കുറച്ചു കാലങ്ങളായി താരസംഘടനയായ അമ്മയെ തേടി വിവാദങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ ജനറൽ ബോഡി കഴിയുമ്പോഴും വിഷയങ്ങൾ പലതായി താരസംഘടനയെ പിന്തുടർന്നുകൊണ്ടേയിരിക്കും. ഇക്കഴിഞ്ഞ സംഗമത്തിലും വിജയ് ബാബു വിഷയവും, ഷമ്മി തിലകനുമൊക്കെ അമ്മയുടെ ശോഭ കെടുത്തി. ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ ക്ളബ് പരാമർശത്തിൽ കടുത്ത വിയോജിപ്പുമായി ഗണേശ് കുമാർ അടക്കമുള്ളവർ വാർത്താ സമ്മേളനം വിളിച്ചു കൂട്ടുക വരെ ചെയ‌്തു.

എന്നാൽ ഇക്കഴിഞ്ഞ അമ്മ മീറ്റിംഗിലെ യഥാർത്ഥ താരങ്ങൾ സിനിമാക്കാർ ആയിരുന്നില്ല, അവർക്ക് വിളമ്പിയ ഭക്ഷണങ്ങളായിരുന്നു എന്നാതാണ് സത്യം. ഇതുവരെയില്ലാത്ത വിധം വിഭവങ്ങളുടെ നീണ്ട നിര തന്നെയാണ് സംഘാടകർ ഒരുക്കിയിരുന്നത്. ഡസൻ കണക്കിന് സാലഡുകളിൽ തുടങ്ങുന്ന വിഭവങ്ങളുടെ കണക്കെടുത്താൽ കുഴഞ്ഞു പോകും.

റോയൽ കാറ്ററിംഗ് ആണ് ഭക്ഷണം ഒരുക്കിയത്. അറേബിക് ചിക്കൻ സാലഡ്, സ്പൈസി ഗ്രീൻ സാലഡ്, റോ മാംഗോ വിത്ത് പൈനാപ്പിൾ സാലഡ്, ബ്രസീലിയൻ സാലഡ്, ട്യൂണ ഫിഷ് സാലഡ് തുടങ്ങി ഒരു സാലഡ് ബാർ തന്നെ ഒരുക്കിയിരുന്നു. മോഹൻലാൽ ഏറ്റവും ആസ്വദിച്ചത് ഈ സാലഡുകളായിരുന്നു.

ഇരുപതോളം ഫ്ളേവറുകളുള്ള ഐസ്‌ക്രീം കൗണ്ടർ, മത്സ്യങ്ങൾ വിവിധ തരത്തിൽ കറിവച്ചതും, പൊരിച്ചതും, വരട്ടിയതും വേറെ. കേരള സ്‌റ്റൈലിലുള്ള എല്ലാത്തരം ഭക്ഷണവും ഒരുക്കി. ബീഫ് കൂർക്ക തോരനും മട്ടൺ ബിരിയാണിക്കുമായിരുന്നു ആവശ്യക്കാർ ഏറെ. എല്ലാ വിഭവങ്ങളും രുചിച്ചു നോക്കിയാണ് മമ്മൂട്ടി മടങ്ങിയത്. നാടൻ ഭക്ഷണങ്ങളാണ് മെഗാ സ്‌റ്റാറിന് കൂടുതൽ ഇഷ്‌‌ടമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AMMA MEETING, FOOD, MOHANLAL, MAMMOOTTY, FOOD ITEMS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.