SignIn
Kerala Kaumudi Online
Saturday, 27 April 2024 4.02 AM IST

നാലമ്പല ദർശന കർക്കിടക ടൂർ പാക്കേജൊരുക്കി കെ.എസ്.ആർ.ടി.സി

ksrtc

ആലപ്പുഴ: കർക്കടക മാസത്തിൽ വിവിധ ടൂർ പാക്കേജുകളൊരുക്കി കെ.എസ്.ആർ.ടി.സി. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പേരിലുള്ള നാലമ്പല ദർശനത്തിനാണ് കർക്കടക മാസം ഒന്നിന് തുടക്കമാകുന്നത്. കർക്കടകമാസത്തിൽ ഇവ ഒരേ ദിവസം ദർശിക്കുന്നത് പുണ്യമായി കരുതുന്നതിനാൽ കൂടുതൽ ഭക്തർ പാക്കേജിൽ പങ്കാളികളാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. പുലർച്ചെ 3 മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുമ്പായി ദർശനം പൂർത്തിയാക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി തീർത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാർക്ക് മുൻകൂട്ടി വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ദർശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ വിവിധ യൂണിറ്റുകളിൽ മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാം. നാലമ്പല ദർശനത്തിന്റെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഗൈഡ് ബുക്കും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ പുറത്തിറക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ നിന്ന് ദർശനം നടത്തുന്ന നാലമ്പലങ്ങൾ

തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം,

തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രം

യാത്ര പുറപ്പെടുന്ന ദിവസങ്ങളും, ഡിപ്പോയും

17.07.2022 - ഹരിപ്പാട്
23.07.2022-മാവേലിക്കര
24.07.2022- എടത്വ
30.07.2022 - ചെങ്ങന്നൂർ
31.07.2022 - ചേർത്തല
07.08.2022 - കായംകുളം
08.08.2022- ആലപ്പുഴ

സീറ്റ് ബുക്ക് ചെയ്യാൻ

ഹരിപ്പാട്

9947812214
9447975789
9947573211

മാവേലിക്കര
9947110905
9446313991
04792302282

എടത്വ
9846475874
9947059388
04772215400

ചെങ്ങന്നൂര്‍
9496726515
9846373247
04792452352

ചേർത്തല
96333 05188

8075494571

കായംകുളം

9400441002
9744625461
9744625461

ആലപ്പുഴ
9400203766
9544258564
9895505815

കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കർക്കടക സ്പെഷ്യൽ നാലമ്പല ദർശന യാത്ര ഒരുക്കുന്നത്. മറ്റ് ടൂർ പാക്കേജുകൾക്ക് ലഭിച്ച സ്വീകാര്യത നാലമ്പല പാക്കേജിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ഷഫീക്ക് ഇബ്രാഹിം, ജില്ലാ കോ ഓർഡിനേറ്റർ,

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം

ഫോൺ: 9846475874

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.