തിരുവനന്തപുരം: ശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് മന്ത്രി വീണാ ജോർജ് ദേശീയ ജനസംഖ്യാദിന സന്ദേശത്തിൽ പറഞ്ഞു. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കും. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഇടവേള വേണം. ഭാവിയിൽ കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്നവർക്ക് സ്ഥിരമായ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാം. ഇതിനായി സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ശസ്ത്രക്രിയകൾ താലൂക്ക്, ജില്ലാ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. സംശയങ്ങൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |