ചെന്നൈ: ഫെഡറേഷൻ ഒഫ് ഒാൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മലയാളി സംഗമം സമാപിച്ചു. തമിഴ്നാട് ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. ഫെയ്മയുടെ കലാ അർച്ചന പുരസ്കാരം ജഗതി ശ്രീകുമാറിനും പ്രവാസി രത്ന പുരസ്കാരം ഗോകുലം ഗോപാലനും സമർപ്പിച്ചു. ഫെയ്മ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.
രമ്യ ഹരിദാസ് എം.പി, മുകേഷ് എം.എൽ.എ, മെഡിമിക്സ് എ.വി.എ ചെയർമാൻ എ. വി. അനൂപ്,തമിഴ്നാട് എം.എൽ.എ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ:
ചെന്നൈയിൽ നടന്ന ഫെയ്മയുടെ സമാപന സമ്മേളനത്തിന് തമിഴ്നാട് ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജൻ ഭദ്രദീപം കൊളുത്തുന്നു. ജഗതി ശ്രീകുമാർ, ഗോകുലം ഗോപാലൻ, രമ്യഹരിദാസ് എം.പി, നടൻ മുകേഷ് , എ.വി അനൂപ് (മെഡിമിക്സ് ) തുടങ്ങിയവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |