SignIn
Kerala Kaumudi Online
Saturday, 27 April 2024 8.31 AM IST

പാൻ റിലീസിന് മമ്മൂട്ടി,അഖിൽ ചിത്രം ഏജന്റ്

mammotty

തെന്നിന്ത്യൻ യുവ താരം അഖിൽ അക്കിനേനിയും മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ഏജന്റ് പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്നു. ഇടവേളക്കുശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം ആണ്. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ ജൂലായ് 15ന് പുറത്തിറങ്ങും. നവാഗതയായ സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.തെന്നിന്ത്യൻ യുവ തരംഗം ഹിപ് ഹോപ് തമിഴ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. റസൂൽ എല്ലൂർ ആണ് ഛായാഗ്രഹണം. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിർവഹിക്കുന്നു.പി.ആർ. ഒ: ശബരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGENT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.