ആലപ്പുഴ: ആലപ്പുഴ ജില്ല ശിശു സൗഹൃദ ജില്ലയായി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങൾ മുനിസിപ്പൽ, പഞ്ചായത്ത് തലത്തിൽ നടപ്പാക്കാൻ ജുവനൈൽ ജസ്റ്റിസ് മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. അമ്മത്തൊട്ടിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും മെഡിക്കൽ കോളേജ് ആശുപത്രിയോട് ചേർന്ന് പുതിയതായി ഒരു അമ്മത്തൊട്ടിൽ കൂടി സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.വി.മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എം.സി.പ്രസാദ്, സി.ഡബ്ളിയു.സി ചെയർപേഴ്സൺ ജി.വസന്തകുമാരിഅമ്മ, ഷാനവാസ്, കെ.ആർ.ലേഖ, ഡോ. സജി മാത്യു, പ്രഭ ശശികുമാർ, കെ.നാസർ, അനു ജയിംസ്, ലിനു ലോറൻസ് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |