കൊല്ലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഖില കേരള വിശ്വകർമ്മ മഹാസഭ 1530-ാം നമ്പർ വെളിച്ചികാല ശാഖയുടെ നേതൃത്വത്തിൽ അവാർഡ് ദാനവും പഠനോപകരണ വിതരണവും നടത്തി. വിശ്വകർമ്മ മഹാസഭ കൊല്ലം താലൂക്ക് യൂണിയൻ സെക്രട്ടറി കൈതക്കുഴി സത്യശീലൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എ.തിങ്കൾ രാജ് അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി മോഹൻ സ്വാഗതം പറഞ്ഞു. കെ.ധനപാലൻ, ഷാജി മോൻ, അശോകൻ കുണ്ടുമൺ, വിനോദ് ദാസ്, വിക്രമൻ, ധനേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |