മണ്ണാർക്കാട്: ആദിവാസികളെ കൈയേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ ഹൈറേഞ്ച് റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്) സെക്രട്ടറി അജികൃഷ്ണന്റെ ജാമ്യാപേക്ഷ മണ്ണാർക്കാട് മജിസ്ട്രേട്ട് കോടതി തള്ളി. അജികൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അജികൃഷ്ണനെതിരെ സമാനമായ പരാതികളുണ്ടെന്നും കൂട്ടുപ്രതികളെക്കുറിച്ച് അറിയാനുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. സ്വപ്ന സുരേഷിന് ജോലി കൊടുത്തതിന്റെ പകവീട്ടലിന്റെ ഭാഗമായാണ് സെക്രട്ടറി അജികൃഷ്ണനെ പൊലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്ന് എച്ച്.ആർ.ഡി.എസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |