മോസ്കോ : അപൂർവ വൈറസായ മങ്കിപോക്സിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് റഷ്യ. നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ വ്യക്തിയിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാൾ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും അധികൃതർ അറിയിച്ചു.
സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ ആഫ്രിക്കയ്ക്ക് പുറത്ത് ബ്രിട്ടൺ, സ്പെയിൻ, ജർമ്മനി, യു.എസ്, ഓസ്ട്രേലിയ, ഇസ്രയേൽ തുടങ്ങി വിവിധ രാജ്യങ്ങളിലായി 2,000ത്തിലേറെ പേരിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |