■നവംബർ മൂന്നിന് പാർലമെന്റ് മാർച്ച്
ന്യൂഡൽഹി:തൊഴിലില്ലായ്മക്കെതിരെ സെപ്തംബർ 15 ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എ.എ. റഹീം എം.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡി.വൈ.എഫ്.ഐ രൂപീകരണ ദിനമായ നവംബർ 3 ന് പാർലമെന്റ് മാർച്ച് നടത്തും. ജൂലായ് 19 ന് കിസാൻ സംയുക്ത മോർച്ചയുമായി ചർച്ച നടത്തും.
അഖിലേന്ത്യാ സമ്മേളനം നടന്ന ശേഷമുള്ള ആദ്യ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അഗ്നിപഥ് വിഷയത്തിൽ ചർച്ച നടന്നുവെന്ന് റഹിം അറിയിച്ചു. തൊഴിലില്ലായ്മക്കെതിരായ സമരം ശക്തമാക്കുന്നതിന് 12 ഇടത് യുവജന സംഘടനകളുടെ യോഗം ഡൽഹിയിൽ ഉടൻ വിളിക്കും. പാർലമെന്റ് മാർച്ചിൽ പതിനായിരക്കണക്കിന് യുവജനങ്ങളെ അണിനിരത്തും. ഒക്ടോബർ 2 മുതൽ 25 വരെ ബ്ലോക്ക് തലത്തിൽ കാൽനട പ്രചാരണ ജാഥ നടത്തും. യുവതീ യുവാക്കളോട് നേരിട്ട് സംസാരിക്കും.. ആഗസ്റ്റ് 15 ന് ജനാധിപത്യം, സ്വാതന്ത്ര്യം, മതനിരപേക്ഷത, മുദ്രാവാക്യമുയർത്തി പ്രചരണം സംഘടിപ്പിക്കും. കിസാൻ സംയുക്ത മോർച്ച ഉൾപ്പെടെയുള്ളവരുമായി ചേർന്ന് സമരം വിപുലമാക്കും. അസാമിലെ പ്രളയ ദുരിതത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ജൂലായ് 15ന് ഫണ്ട് പിരിവ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |