സുസ്മിത - റെഹ്മാൻ
സുസ്മിത സെൻ - ലളിത് മോദി പ്രണയം ആണ് ബോളിവുഡിൽ ഇപ്പോൾ ചൂടൻ ചർച്ച. സുസ്മിത സെന്നുമായി പ്രണയത്തിലാണെന്ന് ഇന്ത്യൻപ്രീമിയർ ലീഗ് സ്ഥാപകൻ ലളിത് മോദി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ചർച്ച. ലളിത് മോദിയുടെ പേര് സുസ്മിത ഇതുവരെ പരാമർശിച്ചിട്ടില്ല. എന്നാൽ ലളിത് മോദിയുമായി പ്രണയത്തിലാണെന്ന് തന്നെയാണ് സുസ്മിത പോസ്റ്റിലൂടെ വ്യക്തമാക്കുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ലളിത് മോദിക്കും സുസ്മിതക്കും ആശംസകൾ അറിയിച്ച് സുസ്മിതയുടെ മുൻ കാമുകനും ഫാഷൻ മോഡലുമായ റെഹ്മാൻ. സ്നേഹം മനോഹരമാണെന്നും എല്ലാവരും അവരുടെ കാര്യത്തിൽ സന്തോഷിക്കണമെന്നും റെഹ്മാൻ പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു സുസ്മിത- റെഹ്മാൻ പ്രണയം. 28 കാരനായ റെഹ്മാൻ 40 കഴിഞ്ഞ സുസ്മിതയെ പ്രണയിച്ചത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സുസ്മിതയുമായുള്ള ബന്ധം റെഹ്മാൻ അവസാനിപ്പിച്ചത്. നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. 2018ൽ റാമ്പിൽനിന്ന് ആരംഭിച്ചതായിരുന്നു സുസ്മിത - റെഹ്മാൻ പ്രണയം. ഇവരുടെ പ്രണയം തകരാൻ കാരണം ലളിത് മോദി എന്ന അടക്കംപറച്ചിൽ ഉയർന്നെങ്കിലും മറ്റു സംഭവവികാസങ്ങൾ ആണെന്ന തരത്തിലും വാർത്തകൾ പരന്നു. ലളിത് മോദിയോടൊപ്പമുള്ള ചിത്രം സുസ്മിത ഇതുവരെ പങ്കുവച്ചിട്ടില്ല. എന്നാൽ ലളിത് മോദി സുസ്മിതയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. 'ഞാൻ സന്തോഷത്തിൽ ആണിപ്പോൾ. വിവാഹം കഴിഞ്ഞിട്ടുമില്ല. മോതിരം അണിയിച്ചിട്ടുമില്ല. അനിയന്ത്രിതമായ സ്നേഹത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. മതിയായ വിശദീകരണം നൽകിയിട്ടുണ്ട്. സന്തോഷം പങ്കുവയ്ക്കുന്നവരോട് നന്ദി. അല്ലാത്തവരോട് ഇത് നിങ്ങളുമായി ബന്ധപ്പെട്ട വിഷയമല്ല. സമൂഹമാദ്ധ്യമത്തിൽ സുസ്മിത കുറിച്ചു.
സുസ്മിത - റെഹ്മാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |