ചെന്നൈ: കാട്ടൻകുളത്തൂർ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി (എസ്.ആർ.എം.ഐ.എസ്.ടി) പ്രൊ ചാൻസലർ ഡോ.രവി പച്ചമുത്തുവിന് മലേഷ്യയിലെ ലിങ്കൺ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. വിദ്യാഭ്യാസരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതിയെന്ന് ലിങ്കൺ സർവകലാശാല പ്രസിഡന്റ് ഡോ.അമിയ ഭൗമിക് പറഞ്ഞു.
ചെന്നൈയിൽ നടന്ന ചടങ്ങിൽ ഡോ.രവി പച്ചമുത്തു ഡോക്ടറേറ്റ് സ്വീകരിച്ചു. ഗവേഷണരംഗത്ത് സഹകരണത്തിനായി എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റും ലിങ്കൺ സർവകലാശാലയും തമ്മിലെ ധാരണാപത്രവും ചടങ്ങിൽ ഒപ്പുവച്ചു. എസ്.ആർ.എം വൈസ് ചാൻസലർ ഡോ.സി.മുത്തമിഴ്ചെൽവൻ, പ്രൊ വൈസ് ചാൻസലർ ഡോ.എ.രവികുമാർ, രജിസ്ട്രാർ ഡോ.എസ്.പൊന്നുസാമി, ഡെപ്യൂട്ടി രജിസ്ട്രാർ ഡോ.ഡി.ആന്റണി അശോക് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |