ചിറ്റൂർ: ഒട്ടൻഛത്രം കുടിവെള്ളപദ്ധതിയിൽ തമിഴ്നാടിന്റെ നിയമ ലംഘനങ്ങൾക്കെതിരെ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും വേണ്ടിവന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പി.എ.പി കരാറിനു വിരുദ്ധമായി തമിഴ്നാട് നടപ്പാക്കാൻ പോകുന്ന ഒട്ടൻഛത്രം സംബന്ധിച്ച കരാർ ലംഘനങ്ങൾ കണ്ടെത്തുകയും പ്രതികരിക്കുകയും ചെയ്തത് താനാണ്. തമിഴ്നാടിന്റെ കരാർ ലംഘനങ്ങൾക്കെതിരെ ഒത്താശ ചെയ്തു കൊടുത്തവരാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. ഒട്ടൻഛത്രം നിയമ ലംഘനത്തിനെതിരെ തമിഴ്നാടിന് കത്തുകളും നൽകിയിട്ടുണ്ട്. അടുത്ത ചർച്ചയിൽ സംസ്ഥാനം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |