മലപ്പുറം: കോട്ടക്കുന്ന് മണ്ണിടിയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കോട്ടക്കുന്ന് ടൗൺ ഹാളിൽ കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇവിടെ താമസിക്കുന്ന ഒമ്പത് കുടുംബങ്ങളാണ് ഇന്നലെ ടൗൺഹാളിലേക്ക് മാറിയത്. എട്ടോളം കുടുംബങ്ങൾ ക്യാമ്പിലേക്ക് മാറിയിട്ടുമില്ല. ഉരുൾപൊട്ടൽ ഭീഷണിയുള്ള ഊർങ്ങാട്ടിരി ഓടക്കയത്തെ ആദിവാസികൾക്ക് വെറ്റിലപ്പാറ സ്കൂളിൽ മാറി താമസിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും തന്നെ മാറിതാമസിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇതിനെ തുടർന്ന് ഊർങ്ങാട്ടിരി പഞ്ചായത്തിൽ ഇന്നലെ വില്ലേജ് ഓഫീസർമാരുടെ യോഗം ചേർന്നിരുന്നു. മാറി താമസിക്കാൻ തയ്യാറാവാത്ത നെല്ലിയായി കുരീരി, കൊടുമ്പുഴ, ഈന്തുംപാലി എന്നീ കോളിനികളിൽ ഇന്ന് വില്ലേജ് ഓഫീസർമാരും വാർഡ് മെമ്പർമാരുമെത്തി ബോധവത്കരണം നടത്തും.
കൺട്രോൾ റൂം തുറന്നു
കാലവർഷം ശക്തമായ സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ങ്ങൾ റിപ്പോർട്ട് ചെയ്യാൻ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കർഷകർക്കുണ്ടാകുന്ന കെടുതികളും നാശനഷ്ടങ്ങളും വിളിച്ചറിയിക്കാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
ഫോൺ: 04832736696, 7907000922
കൃഷി നാശം
അരീക്കോട്
പെരാണത്തുമ്മൽ -3000 വാഴകൾ
പൂങ്കുടി -1000
കാരിപറമ്പ് -1000
താഴത്തുമുറി -1000
നെടിയിരുപ്പ്
വാഴ - 4000
കപ്പ - 3 ഏക്കർ
പച്ചക്കറി - 2 ഏക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |