ന്യൂഡൽഹി: മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മീഷൻ നാളെ റിപ്പോർട്ട് സമർപ്പിക്കും. അനധികൃത നിർമാണത്തിന്റെ ഉത്തരവാദിത്തം കണ്ടെത്താനായിരുന്നു സുപ്രീം കോടതി കമ്മീഷനെ നിയമിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫ്ളാറ്റ് നിർമാതാക്കൾ എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. സുപ്രീം കോടതിയിൽ നേരിട്ടായിരിക്കും അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |