ധാക്ക : ബംഗ്ളാദേശ് ഏകദിന ക്യാപ്ടൻ ട്വന്റി-20 ക്രിക്കറ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ചു. ഇന്നലെ വിൻഡീസിനെതിരായ ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെയാണ് തമിം തന്റെ തീരുമാനമറിയിച്ചത്. ഇടംകയ്യൻ ഓപ്പണറായ തമിം 2020 മാർച്ചിൽ സിംബാബ്വെയ്ക്ക് എതിരെയാണ് അവസാനമായി ട്വന്റി-20 മത്സരത്തിൽ കളിച്ചത്. 78 ട്വന്റി-20കളിൽ നിന്ന് 1758 റൺസ് നേടിയ തമിം ഈ ഫോർമാറ്റിൽ സെഞ്ച്വറി നേടിയ ഏക ബംഗ്ളാദേശി ബാറ്ററാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |