ന്യൂഡൽഹി: ഭാര്യയ്ക്കെതിരെ അനാവശ്യ പരാമർശം നടത്തിയെന്നതിന്റെ പേരിൽ സിക്കിം പൊലീസ് ഉദ്യോഗസ്ഥൻ മൂന്ന് സഹപ്രവർത്തകരെ വെടിവച്ച് കൊന്നു. ഹൈദർപൂർ വാട്ടർ പ്ളാന്റ് മേഖലയിലാണ് സംഭവം നടന്നത്. കൃത്യത്തിന് ശേഷം പ്രതി പൊലീസിന് മുമ്പിൽ കീഴടങ്ങി. ഇന്ത്യൻ റിസർവ്വ് ബറ്റാലിയന്റെ ഭാഗമായി ഹൈദർപൂർ വാട്ടർ പ്ളാന്റിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായ പ്രബിൻ റായ് ആണ് പ്രതി.
സംഭവസ്ഥലത്ത് പൊലീസ് എത്തുമ്പോൾ വെടിയേറ്റ മൂന്നു പേരിൽ രണ്ടുപേർ മരിച്ച നിലയിലായിരുന്നു. ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |