മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൂര്യ കുമാർ യാദവിന്റെ (പുറത്താകാതെ 51 പന്തിൽ 102) സെഞ്ച്വറിയുടെ പിൻബലത്തിൽ മുംബയ് ഇന്ത്യൻസ് 7 വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ് 31/3 എന്ന നിലയിൽ പ്രതിസന്ധിയിൽ ആയെങ്കിലും പിന്നീട് ക്രീസിൽ ഒന്നിച്ച സൂര്യകുമാറും തിലക് വർമ്മയും കൂടി (പുറത്താകാതെ 37) മുംബയ്യെ മനോഹരമായി വിജയലക്ഷ്യത്തിലെത്തിച്ചു. തകർക്കപ്പെടാത്ത നാലാം വിക്കറ്റിൽ ഇരുവരും 79 പന്തിൽ 143 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിജയറൺ സിക്സടിച്ച് നേടിയാണ് സൂര്യ സെഞ്ച്വറി തികച്ചത്. 12 ഫോറും 6 സിക്സും സൂര്യയുടെ ബാറ്റിൽ നിന്ന് പറന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിവിറങ്ങിയ ഹൈദരാഹാദിനായി ട്രാവിസ് ഹെഡ്ഡിനും (48) ക്യാപ്ടൻ പാറ്റ് കമ്മിൻസിനും (പുറത്താകാതെ 17 പന്തിൽ 35) മാത്രമേ നല്ല പ്രകടനംപുറത്തെടുക്കാനായുള്ളൂ. മുംബയ്ക്കായി ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയും പിയൂഷ് ചൗളയും 3 വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |