കോട്ടയം: എൻ.എസ്.എസ്. പ്രസിഡന്റായിരുന്ന അഡ്വ.പി.എൻ.നരേന്ദ്രനാഥൻനായരുടെ നിര്യാണം നായർ സർവീസ് സൊസൈറ്റിക്കും സമുദായാംഗങ്ങൾക്കും തീരാനഷ്ടമാണെന്നും കുടുംബാംഗങ്ങൾക്കുള്ള ദുഃഖത്തിൽ പങ്കുചേരുകയാണെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ജില്ലാ ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം 1990 മുതൽ 31 വർഷം എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗമായും ഇതിനിടയിൽ ട്രഷററായും 2012 മുതൽ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ തുടരാൻ പറ്റാതെവന്നപ്പോഴാണ് ഒരുമാസം മുമ്പ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനത്തിന് പിന്തുണയും നേതൃത്വവും നൽകിയ അദ്ദേഹത്തിന്റെ സേവനം ആരാലും അംഗീകരിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |