ചാരുംമൂട് : പഞ്ചായത്ത് പദ്ധതി വിഹിതം ഭീമമായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി നൂറനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റും പാർലമെന്ററി പാർട്ടി ലീഡറുമായ അഡ്വ.കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി നൂറനാട് തെക്ക് ഏരിയ പ്രസിഡന്റ് പരമേശ്വരൻ പിള്ള അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ.പ്രദീപ്,സെക്രട്ടറിമാരായ അശോക് ബാബു, മഞ്ജു സന്തോഷ്,യുവമോർച്ച മാവേലിക്കര മണ്ഡലം പ്രസിഡന്റ് ആർ.വിഷ്ണു, നേതാക്കളായ പി.കെ.ഗോപാലകൃഷ്ണക്കുറുപ്പ്,രാജൻ വെട്ടത്ത്, മനു തുരുത്തിയിൽ,ബിനു ശിവരാമൻ, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |