മാവേലിക്കര : പട്ടികജാതി വികസന വകുപ്പിൽ നിന്ന് 2 കോടി ചെലവഴിച്ച് ഉമ്പർനാട് പട്ടികജാതി ഐ.ടി.ഐക്കായി സംസ്ഥാന സർക്കാർ നിർമിച്ച പുതിയ ബഹുനില മന്ദിരം നാളെ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എം.എസ് അരുൺകുമാർ എം.എൽ.എ അധ്യക്ഷനാവും. കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എം.എൽ.എ ആർ.രാജേഷ് എന്നിവർ മുഖ്യാതിഥികളാവും.
ഒന്നാം ഘട്ടം നിർമാണമാണ് നിലവിൽ പൂർത്തീകരിച്ചത്. 2019 ജൂണ്‍ 21ന് രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് പൊതുമരാമത്ത് ആര്‍ക്കിടെക്ചർ വിഭാഗമാണ് മൂന്നു നിലകെട്ടിത്തിനുള്ള പ്ലാൻ തയ്യാറാക്കിയത്. താഴത്തെ നിലയും ഒന്നാം നിലയുടെ മേൽക്കൂര ഉൾപ്പെടെയുള്ള സ്ട്രക്ചറുമാണ് പൂർത്തീകരിച്ചത്. മൂന്നു നിലയ്ക്കു വേണ്ടിയുള്ള അടിത്തറയിലാണ് കെട്ടിട നിർമാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |