SignIn
Kerala Kaumudi Online
Friday, 26 April 2024 9.13 AM IST

വ്യാപാരികളുടെ സമരം 27ന്

s

ആലപ്പുഴ: അരിക്കും ഭക്ഷ്യവസ്തുക്കൾക്കും ജി.എസ്.ടി ഏർപ്പെടുത്തിയതിനെതിരെയും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന പ്ലാസ്റ്റിക് നിരോധനം, അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് എന്നിവക്കെതിരെയും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 14 ജില്ലകളിലും 27ന്കളക്ടറേറ്റ് പടിക്കൽ സമരം നടത്തും. വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകിയിട്ടും അനുകൂല നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരമാർഗം സ്വീകരിക്കേണ്ടിവന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി രാജു അപ്‌സര, ട്രഷറർ ദേവസ്യാ മേച്ചേരി എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.