തിരുവനന്തപുരം: ക്രിക്കറ്റ് നാളുകൾ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി ട്വന്റി പരമ്പരയിലെ ഒരു മത്സരം കേരളത്തിന് ബി സി സി ഐ അനുവദിച്ചു. സെപ്തംബർ 28നാണ് മത്സരം.
ഇതിനു മുമ്പ് അന്താരാഷ്ട്ര തലത്തിൽ രണ്ട് ടി ട്വന്റികളും ഒരു ഏകദിനവുമാണ് കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്നിട്ടുള്ളത്. 2017ൽ ന്യൂസിലാൻഡിനെതിരായ ആദ്യ ടി ട്വന്റിയിൽ ഇന്ത്യ വിജയിച്ചെങ്കിലും 2019ൽ നടന്ന വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി ട്വന്റിയിൽ ആതിഥേയർക്ക് എട്ട് വിക്കറ്റിന്റെ പരാജയം നേരിടേണ്ടി വന്നു. വെസ്റ്റിൻഡീസിനെതിരെ 2018ൽ നടന്ന ഏകദിന മത്സരത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പം ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |