കാണക്കാരി. ഗ്രാമ പഞ്ചായത്ത് കുറുമുള്ളൂർ 13ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം സീറ്റ് നിലനിറുത്തി. കേരള കോൺഗസ് എം സ്ഥാനാർത്ഥിയായി മത്സരിച്ച എസ്.വിനീത 216 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഗീതാ ശിവനെയാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിന് 261 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി സവിത മിനിക്ക് 99 വോട്ടും ലഭിച്ചു. 477 വോട്ട് നേടിയാണ് ഇടതുപക്ഷ സ്ഥാനാർത്ഥി വിജയിച്ചത്. വാർഡ് അംഗവും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന മീനു മനോജ് സർക്കാർ ജോലി ലഭിച്ചതിനെത്തുടന്ന് ജനപ്രതിനിധി സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |