കോട്ടയം. എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഇന്ന് നടക്കും. രാവിലെ 8.30ന് കുറിച്ചിത്താനത്ത് വിജയന്റെ സ്മുതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, വനം മന്ത്രി എ.കെ.ശശീന്ദ്രൻ, മറ്റു സംസ്ഥാന, ജില്ലാ നേതാക്കൾ സംബന്ധിക്കും. തുടർന്ന് 10.30ന് കോട്ടയം പ്രസ്ക്ലബ്ബ് ഹാളിൽ അനുസ്മരണ സമ്മേളനവും ഉഴവൂർ വിജയൻ പുരസ്ക്കാര സമർപ്പണവും പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും വനം മന്ത്രി എ.കെ.ശശിന്ദ്രൻ ഉഴവൂർ വിജയൻ പുരസ്ക്കാരം മന്ത്രി വി.എൻ.വാസവന് സമ്മാനിക്കും. ജില്ലാ പ്രസിഡന്റ് ബൈന്നി മൈലാടൂർ അദ്ധ്യക്ഷത വഹിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |