ആലപ്പുഴ: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മിയോവാക്കി വന പദ്ധതി ജില്ലയിൽ എ.ആർ ക്യാമ്പ്, ചേർത്തല പൊലീസ്
സ്റ്റേഷൻ എന്നിവിടങ്ങളിൽ നടപ്പാക്കും. ചേർത്തല പൊലീസ് ക്വാർട്ടേഴ്സിലും പൊലീസ് ക്യാമ്പിലും 20 മീറ്റർ നീളത്തിലും 10മീറ്റർ വീതിയിലും നാനൂറിലധികം വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന പദ്ധതിക്ക് തുടക്കമായി. ചേർത്തല പൊലീസ് സ്റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് ഉദ്ഘാടനം ചെയ്തു. ഡിവൈ എസ്.പി ടി.ബി.വിജയൻ, സി.ഐ ബി.വിനോദ്
കുമാർ,ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സജി, ഫോറസ്റ്റർ ശ്രീകുമാർ, ജോൺ, റേഞ്ച് ഓഫീസർ രാജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |